Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abdul Gafoor

Ernakulam

ഫാക്ട് പ്രതിസന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തും: മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​ർ

ക​ള​മ​ശേ​രി: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഫാ​ക്ട് നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ ആ​വ​ശ്യ​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു.
ക​ള​മ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഫാ​ക്ടി​ന്‍റെ നി​ല​വി​ലെ പ്ര​തി​സ​ന്ധി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യും മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​ർ അ​റി​യി​ച്ചു.
ഫാ​ക്ട് സം​ര​ക്ഷി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up